gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ പവന് 160 രൂപ വർദ്ധിച്ച് സ്വർണവില റെക്കോഡ് ഉയരത്തിലേക്ക് എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 58,400 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് സ്വർണവ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,300 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6025 രൂപയാണ്. വെള്ളിയുടെ വില ഇന്നും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 109 രൂപ ആണ്.

അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും കേന്ദ്ര ബാങ്കുകളുടെ സ്വർണ പർച്ചേസുമാണ് സ്വർണ വില ഉയർത്താൻ കാരണമായി. ആ​ഗോ​ള​ ​മേ​ഖ​ല​യി​ൽ​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​വ​ൻ​കി​ട​ ​ഫ​ണ്ടു​ക​ൾ​ ​ഓ​ഹ​രി,​ ​നാ​ണ​യ​ ​വി​പ​ണി​ക​ളി​ൽ​ ​നി​ന്നും​ ​പ​ണം​ ​പി​ൻ​വ​ലി​ച്ച് ​സ്വ​ർ​ണ​ത്തി​ലേ​ക്ക് ​പ​ണ​മൊ​ഴു​ക്കു​ക​യാ​ണ്.​ ​അ​മേ​രി​ക്ക​ൻ​ ​ഡോ​ള​റി​ന് ​പ​ക​രം​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​ര​ത്തി​ലേ​ക്ക് ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ൾ​ ​സ്വ​ർ​ണം​ ​വാ​ങ്ങു​ന്ന​തും​ ​വി​ല​ ​ഉ​യ​ർ​ത്തു​ന്നു.പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളും​ ​അ​മേ​രി​ക്ക​യി​ൽ​ ​പ​ലി​ശ​ ​കു​റ​യാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ളും​ ​സ്വ​ർ​ണ​ത്തി​ന് ​അ​നു​കൂ​ല​മാ​ണ്.

ഇന്ത്യ,​ പോളണ്ട്,​ ചൈന,​ ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിലാണ് വിപണിയിൽ നിന്ന് സ്വർണം വാങ്ങിക്കൂട്ടിയത്.അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുന്നതും ആഭ്യന്തര വില ഉയരാൻ ഇടയാക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ വില 2,800 ഡോളർ കവിഞ്ഞേക്കും. ഇതോടെ ഇന്ത്യയിലെ സ്വർണ വിലയും പവന് 59,000 രൂപയിലെത്തിയേക്കും.