
നടി മഞ്ജു വാര്യർ പങ്കുവയ്‌ക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗം വൈറലാകാറുണ്ട്. പ്രിയപ്പെട്ട താരത്തിന്റെ ചിത്രങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ലൈക്കും കമന്റുമായി എത്തുന്നത്.
'മനസമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത് ' എന്ന തലക്കെട്ടോടെയാണ് നടി പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ സൗന്ദര്യത്തെ പുകഴ്‌ത്തിയാണ് കമന്റുകൾ ഏറെയും. ദിവസം കഴിയുംതോറും മൊഞ്ച് കൂടി വരുന്നു എന്നുള്ള കമന്റുകളുമുണ്ട്. ബിനീഷ് ചന്ദ്രയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ പകർത്തിയത്.
എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്‌ത 'ഫൂട്ടേജ് ' ആണ് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ അവസാന മലയാള ചിത്രം. രജനികാന്ത് നായകനായ വേട്ടയ്യനിൽ നായികയായി എത്തിയതും മഞ്ജു വാര്യരാണ്.