
മുംബയ്: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എപ്പോഴും മാദ്ധ്യമങ്ങളിൽ നിറയാറുണ്ട്. ഇപ്പോഴിതാ അംബാനിക്കുടുംബത്തിന്റെ നെറ്റ് ഡ്രെെവ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഇരട്ടക്കുട്ടികളായ ആകാശ് അംബാനിയും ഇഷ അംബാനിയുടെയും വീഡിയോയാണ് വെെറലാകുന്നത്. ഇരുവരും പിന്നെ ആകാശിന്റെ ഭാര്യ ശ്ലോക മെഹ്തയും റോൾസ് റോയ്സ് കാറിൽ രാത്രി സഞ്ചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. 'സോച്‌ഇന്ത്യ' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ആകാശ് അംബാനിയാണ് വാഹനമോടിക്കുന്നത്. അരികെ ഇഷയും ഇരിക്കുന്നു. ശ്ലോക പുറകിലാണിരിക്കുന്നത്. വെള്ള നിറത്തിലുള്ള ടോപ് ഡൗൺ റോൾസ് റോയ്‌സിലാണ് മൂവരുടെയും യാത്ര. അവർക്ക് പിന്നാലെ സെക്യൂരിറ്റി വാഹനങ്ങളും ഉണ്ട്. ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷം 2014ലാണ് ആകാശ് അംബാനി റിലയൻസ് ബിസിനസ് ലോകത്തേക്കെത്തിയത്. നിലവിൽ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനാണ് ആകാശ്. റിലയൻസിന്റെ കീഴിലുള്ള വിവിധ കമ്പനികളുടെ നേതൃനിരയിൽ ഇഷ അംബാനിയുമുണ്ട്.