
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഒക്ടോബർ 23 -1200 തുലാം 7 - ബുധനാഴ്ച. (പുലർച്ചെ 5 മണി 38 മിനിറ്റ് 19 സെക്കന്റ് വരെ തിരുവാതിര നക്ഷത്രം ശേഷം പുണർതം നക്ഷത്രം)
അശ്വതി: ഭാര്യാപുത്രാദികള്‍ക്ക് രോഗദുരിതങ്ങള്‍, കുടുംബകലഹം, വീടിനും വാഹനത്തിനും കേടുപാടുകള്‍.
ഭരണി: വീടു വിട്ടുപോകുക, ധനനഷ്ടം, തസ്‌കരശല്യം അന്യദേശവാസം, കുടുംബബാദ്ധ്യതകള്‍.
കാര്‍ത്തിക: ഭാര്യഗൃഹത്തില്‍ ദോഷാനുഭവങ്ങള്‍, ബന്ധുക്കളുമായി തര്‍ക്കങ്ങള്‍, കലഹങ്ങള്‍, അപകടങ്ങള്‍.
രോഹിണി: ജോലിയില്‍ കൃത്രിമം കാണിയ്‌ക്കുക, സ്ഥാനചലനം, ജോലി നഷ്ടപ്പെടും, സൂക്ഷിക്കുക.
മകയിരം: ദുഷിച്ച ചിന്തകള്‍, നിഗൂഢപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, മാരകപ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരും.
തിരുവാതിര: മാതാപിതാക്കളും ഭാര്യാ പുത്രാദികളുമായി കലഹം, പൊലീസ് കേസ്, കോടതി നടപടികൾ, ജയില്‍വാസം.
പുണര്‍തം: ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ഇഷ്ട ജനങ്ങളില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും.
പൂയം: വിദേശത്തുള്ളവരുടെ സഹായ സഹകരണമുണ്ടാകും, ലോണ്‍ അനുവദിച്ചു കിട്ടും.
ആയില്യം: വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭാഗ്യാനുഭവങ്ങള്‍, ധന ലാഭം, വസ്ത്ര ലാഭം പുരസ്ക്കാരങ്ങള്‍ എന്നിവ ലഭിക്കും, ജല യാത്ര നടത്താന്‍ യോഗം.
മകം: കുടുംബ ജീവിതം കൂടുതല്‍ ആനന്ദപ്രദമാകും, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
പൂരം: ജോലി തേടുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, അവിവാഹിതര്‍ക്ക് പുതിയതും അനുകൂലവുമായ ആലോചനകള്‍ വരും.
ഉത്രം: ധനവരവ്, സ്ഥാനമാനങ്ങള്‍, സൗഭാഗ്യം, യശസ്സ്, കീര്‍ത്തി, വസ്ത്രാഭരണലാഭം.
അത്തം: അന്യവ്യക്തിയുടെ സഹായത്താല്‍ കാര്യങ്ങള്‍ നടന്നുപോകും, ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിക്കും.
ചിത്തിര: പുതിയ കൂട്ടുകെട്ട് ഗുണം ചെയ്യും, സമ്പത്ത് സമൃദ്ധി, പരീക്ഷകളില്‍ സമുന്നത വിജയം ലഭിക്കും.
ചോതി: കര്‍മ്മരംഗത്ത് അംഗീകാരവും അഭിനന്ദനവും കിട്ടും, ഗൃഹം വാഹനം എന്നിവ പരിഷ്‌ക്കരിക്കും.
വിശാഖം: അന്ധവിശ്വാസത്തിൽപെട്ട് ദിനചര്യകളില്‍ വ്യതിയാനമുണ്ടാകും, എല്ലാ കാര്യങ്ങള്‍ക്കും തടസം അനുഭവപ്പെടും, അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക.
അനിഴം: മുന്‍കോപം, നീച പ്രവൃത്തികള്‍ ചെയ്യുക ചെയ്യിക്കുക എന്നിവ ഫലം, രോഗങ്ങള്‍ ശല്യപ്പെടുത്തും, വിദ്യാഭ്യാസത്തില്‍ മടി.
കേട്ട: പ്രതിസന്ധി നിറഞ്ഞ കാലഘട്ടമാണ്, ഉദ്യോഗത്തിലും വ്യാപാരത്തിലും ഉള്ളവര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങിയവര്‍ക്ക് അനുകൂലമല്ല.
മൂലം: സാമ്പത്തികം അധികമായി ചിലവാകും. അനാവശ്യമായ ധന ചെലവുകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.
പൂരാടം: കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക. കുടുംബ ജീവിതം ഭദ്രമായിരിക്കില്ല. കുടുംബത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കും.
ഉത്രാടം: പൊതു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില കേസുകളിലുള്‍പ്പെടും. അഗ്നി - വിഷ സംബന്ധമായ അപകടത്തിനു സാദ്ധ്യത.
തിരുവോണം: മാറ്റി വച്ചിരുന്ന പല കാര്യങ്ങളിലും ശക്തമായ തീരുമാനമെടുക്കും. കോടതി വിധി അനുകൂലമാകും.
അവിട്ടം: തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് ഉന്നത സ്ഥാനംകിട്ടും. വിദേശ ജോലിക്ക് സാദ്ധ്യത, മാദ്ധ്യ മങ്ങളില്‍ ശോഭിക്കും.
ചതയം: ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ, ഇഷ്ട ജനത്തില്‍ നിന്നും ഗുണാനുഭവം.
പൂരുരുട്ടാതി: തൊഴില്‍പരമായി മുന്നേറ്റം, സാമ്പത്തിക വിഷമങ്ങള്‍ക്ക് ശമനമുണ്ടാകും, ഭൂമി വാങ്ങും.
ഉത്തൃട്ടാതി: ശത്രുവിന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണം, ഇഷ്ടജന സഹവാസം ആഗ്രഹവും അഭിലാഷവും നടക്കും.
രേവതി: അന്തസ്സ് നിലനിര്‍ത്തും, വാക്ക് പാലിക്കും, കലാ സാഹിത്യ പ്രവര്‍ത്തനം മൂലം മേന്മ ഉണ്ടാകും.