sabarimala

ശ​ബ​രി​മ​ല​യി​ൽ​ ​ദ​ർ​ശ​ന​ത്തി​ന് ​സ്പോ​ട്ട് ​ബു​ക്കിം​ഗ് ​അ​നു​വ​ദി​ച്ച​ ​തീ​രു​മാ​നം​ ​ഭ​ക്ത​രെ​ ​സം​ബ​ന്ധി​ച്ച് ​സൗ​ക​ര്യ​പ്ര​ദ​വും​ ​ആ​ശ്വാ​സ​വു​മാ​ണെ​ങ്കി​ലും,​​​ ​തീ​ർ​ത്ഥാ​ട​നം​ ​തു​ട​ങ്ങാ​ൻ​ ​ആ​ഴ്ച​ക​ൾ​ ​മാ​ത്രം​ ​ശേ​ഷി​ക്കെ​ ​ശ​ബ​രി​മ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഒ​ട്ടേ​റെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ഇ​നി​യും​ ​അ​ടി​യ​ന്ത​ര​ ​പ​രി​ഹാ​രം​ ​കാ​ണാ​നു​ണ്ട്.​ ​അ​തി​ൽ​ ​ഏ​റ്റ​വും​ ​പ്ര​ധാ​നം​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വ​ർ​ദ്ധി​പ്പി​ക്ക​ലാ​ണ്.​ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തു​ന്ന​ ​ഭ​ക്ത​ർ​ക്ക് ​വി​രി​വ​ച്ച് ​വി​ശ്ര​മി​ക്കാ​ൻ​ ​നി​ല​യ്ക്ക​ലും​ ​പ​മ്പ​യി​ലും​ ​മ​തി​യാ​യ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​കു​ടി​വെ​ള്ളം,​​​ ​ആ​വ​ശ്യ​ത്തി​ന് ​ടേ​യ്ല​റ്റു​ക​ൾ,​ ​മെ​ഡി​ക്ക​ൽ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​എ​ന്നി​വ​യും​ ​ഒ​രു​ക്കു​ന്ന​തി​ൽ​ ​യാ​തൊ​രു​ ​വീ​ഴ്ച​യും​ ​വ​രു​ത്താ​ൻ​ ​പാ​ടി​ല്ല.​ ​ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള​ ​റോ​ഡി​ലെ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​തി​ര​ക്കും​ ​പ്ര​ധാ​ന​ ​ജം​ഗ്ഷ​നു​ക​ളി​ൽ​ ​പ​തി​വു​ള്ള​ ​വാ​ഹ​ന​ക്കു​രു​ക്കും​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നും​ ​പ​രി​ഹാ​രം​ ​കാ​ണു​ന്ന​തി​നും​ ​വേ​ണ്ടു​ന്ന​ ​ന​ട​പ​ടി​ക​ൾ​ ​ഇ​പ്പോ​ഴേ​ ​സ്വീ​ക​രി​ച്ചു​ ​തു​ട​ങ്ങ​ണം.​ ​ഓ​രോ​ ​ഭ​ക്ത​നും​ ​സു​ഗ​മ​മാ​യ​ ​ദ​ർ​ശ​നം​ ​സാ​ദ്ധ്യ​മാ​കു​ന്നു​വെ​ന്ന് ​ഉ​റ​പ്പാ​ക്കാ​ൻ​ ​ക​ഴി​യും​ ​വി​ധം​ ​ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ​ആ​വ​ശ്യ​മാ​യ​ത്ര​ ​പൊ​ലീ​സു​കാ​രെ​യും​ ​നി​യോ​ഗി​ക്ക​ണം.
സു​കു​മാ​രൻ
ചേ​ല​ച്ചു​വ​ട്

ഹോട്ടലുകളിലെ

ഭക്ഷണവില

ഭക്ഷണ പദാർത്ഥങ്ങളുടെ വിലനിലവാരം പ്രദർശിപ്പിച്ചിട്ടില്ലാത്ത പല ഹോട്ടലുകളിലും ആഹാരവിഭവങ്ങൾക്ക് അമിതവില ഈടാക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സ്പെഷ്യൽ വിഭവങ്ങൾക്ക് ഉൾപ്പെടെ കൊള്ള നിരക്കാണ് ചെറിയ ഹോട്ടലുകൾ പോലും ഈടാക്കുന്നത്. മാംസവിഭവങ്ങളാണെങ്കിൽ പ്രത്യേകിച്ചും!

ഇതറിയാതെ വരുന്നവർ ഭക്ഷണം കഴിച്ചതിനു ശേഷമായിരിക്കും വില കേട്ട് ഞെട്ടുന്നത്. ഭക്ഷണം ഓർഡർ ചെയുന്നതിന് മുൻപ് വിലവിവരം അടങ്ങിയ മെന്യു കാർഡ് എല്ലാ ഉപഭോക്താവിനും നിർബന്ധമായും നൽകിയിരിക്കണം. ഈ സൗകര്യം പല ഹോട്ടലുകളും നൽകാത്തത് സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.


ആർ. ജിഷി
കൊട്ടിയം, കൊല്ലം