rupee

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 84.07ൽ എത്തി. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിന്മാറിയതും കയറ്റുമതിക്കാരുടെ ഡോളർ ആവശ്യം കൂടിയതുമാണ് രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചത്. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വാങ്ങിയതാണ് രൂപയുടെ കനത്ത തകർച്ച ഒഴിവാക്കിയത്. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തിയാൽ ചുങ്കങ്ങളും നികുതിയും കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ അമേരിക്കൻ കടപ്പത്രങ്ങളുടെയും ഡോളറിന്റെയും മൂല്യം ഉയർത്തുകയാണ്.