kane

ക്രൈസ്റ്റ്ചർച്ച് : പരിക്ക് മൂലം ഇന്ത്യയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിന്നിരുന്ന മുൻ കിവീസ് നായകൻ കേൻ വില്യംസൺ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് വില്യംസണിന് അടിവയറ്റിന് പരിക്കേറ്റത്. ഇതിൽ നിന്ന് കേൻ പൂർണമായും ഭേദപ്പെട്ടില്ല എന്നാണറിയുന്നത്. മുംബയ്‌യിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ കേൻ കളിച്ചേക്കും.