
എ.ഡി.എം നവീൻ ബാബു അവസാനമായി മൊബൈൽ ഫോണിൽ സന്ദേശം അയച്ചത് മരിച്ച ദിവസം പുലർച്ചെ 4.58ന്. ജൂനിയർ സൂപ്രണ്ട് പ്രേംരാജിനായിരുന്നു അവസാന സന്ദേശം. തന്റെ ഭാര്യയുടെയും സഹോദരന്റെയും ഫോൺ നമ്പറുകളാണ് നവീൻ പ്രേംരാജിന് അയച്ചത്. അതേസമയം, 4.30നും 5.30നുമിടയിൽ അദ്ദേഹം മരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ചയാണ് പുറത്തുവന്നത്