d

തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ഡി.എസ്.ഒ സംഘടിപ്പിച്ച വിദ്യാർത്ഥി ശക്തി സംസ്ഥാന ജാഥ കഴക്കൂട്ടത്ത് സമാപിച്ചു.കിഴക്കേകോട്ടയിൽ നിന്ന് ആരംഭിച്ച ജാഥ യൂണിവേഴ്സിറ്റി കോളേജ്,കേശവദാസപുരം,സി.ഇ.ടി,ശ്രീകാര്യം,കാര്യവട്ടം ക്യാമ്പസ് എന്നിവിടങ്ങളിൽ നിന്ന് സ്വീകരണമേറ്റ് വാങ്ങി.ജാഥാ ക്യാപ്ടൻ ഡോ.എസ്.അലീന,സംസ്ഥാന നേതാക്കളായ ആർ.അപർണ,എമിൽ.ബി.എസ്,അജിത് മാത്യു,നിലീന മോഹൻകുമാർ,മീനാക്ഷി.ആർ,ഗോവിന്ദ് ശശി,ജതിൻ.ആർ,സാം പോൾ രാജു,സഞ്ജയ്.കെ.എസ്, ജില്ലാ നേതാക്കളായ സിദ്ധാർത്ഥൻ.ബി.സഞ്ജയ്.എച്ച്.കെ. എന്നിവർ പങ്കെടുത്തു.