
അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ നിരവധി കലാ-കായിക താരങ്ങൾ ഇഷ്ട സ്ഥാനാർത്ഥികൾക്കായി മുന്നോട്ട് വരുന്നു. ചിലർ ഡെമോക്രറ്റിക്ക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനു പിന്നിൽ അണിനിരക്കുമ്പോൾ മറ്റു ചിലർ മുൻ പ്രസിഡന്റുെം റിപ്പബ്ലിക്കൻ നോമിനിയുമായ ഡൊണാൾഡ് ട്രംപിനൊപ്പമാണ്.
നടി ആൻ ഹാത്ത്‌വേ അടുത്തിടെ നടന്ന റാലിയിൽ കമലയ്‌ക്ക് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചു. തിന്റെ മകളുടെ നല്ല ഭാവിയെയാണ് താൻ തിരഞ്ഞടുക്കുന്നതെന്ന് പറഞ്ഞ് കൊണ്ട് കമലയുടെ ഭർത്താവായ ഡഗ് എംഹോഫുമായുള്ള വീഡിയോ പങ്കിട്ടാണ് ടി.വി അവതാരകൾ ആൻഡി കോഹൻ പിന്തുണ അറിയിച്ചത്. ട്രംപ് ഭരണകൂടത്തിലെ മുൻ അംഗം ഒമറോസ മാനിഗോൾട്ട് ന്യൂമാനും കമല പുതു തലമുറയിലെ രാഷ്ട്രീയ നേതാക്കൾക്ക് പ്രചോദനമാമെന്നും അവരിൽ പ്രതീക്ഷയുണ്ടെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഗായകരായ ബില്ലി എലിഷ്, നീൽ യംഗ്, ഒലീവിയ റോഡ്രിഗോ എന്നിവർ, ഗർഭഛിദ്രം തടയുമെന്ന വാഗ്ദാനം നൽകുന്ന കമലയുടെ വീഡിയോ പങ്കിട്ട് പിന്തുണ അറിയിച്ചു.
മറുവശത്ത്, ഇലോൺ മസ്ക് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു. നടൻ ഡെന്നീസ് ക്വയ്ഡ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തന്റെ പ്രിയപ്പെട്ട പ്രസിഡന്റാണ് ട്രംപ് എന്നും തന്റെ വോട്ട് അദ്ദേഹത്തിനാണെന്നുംപ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിടെ മുൻ ഗുസ്തി താരം ഹൾക്ക് ഹോഗൻ, ഗായകനായ ക്രിസ് ജോൺസൺ എന്നിവരും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇരുവർക്കും പിന്തുണ പ്രഖ്യാപിക്കാത്തവരുടെ ലിസ്റ്രിൽ ശതകോടീശ്വരൻ മൈക്കൾ ബ്ലൂംബെർഗ് ഉൾപ്പെടുന്നു.
തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെ, പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും വോട്ടർമാരെ ഊർജസ്വലമാക്കുന്നതിലും സെലിബ്രിറ്റികൾ നിർണായക പങ്ക് വഹിക്കുന്നു.