commission

തിരുവനന്തപുരം :- സ്കൂൾ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ സംഭവം
രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൂടാതെ കുട്ടിയുടെ ചികിത്സക്കായി വന്നിട്ടുള്ള മുഴുവൻ ചിലവുകളും സ്കൂൾ മാനേജർ വഹിക്കേണ്ടതാണെന്നു കമ്മിഷൻ അംഗം എൻ.സുനന്ദ പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു.

ഹർജിയും, റിപ്പോർട്ടുകളും, രേഖകളും, മൊഴിയും സമഗ്രമായി പരിശോധിച്ച കമ്മീഷൻ, ക്ലാസ്സിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുവെ ഗുഡ് ഷെപ്പേർഡ് കിന്റർഗാർഡൻ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിക്ക് ബഞ്ചിന്റെ മുകളിൽ നിന്ന് വീണ് പരിക്കേൽക്കുകയും സമയത്ത് ചികിത്സ ലഭ്യമാക്കുന്നതിൽ സ്കൂൾ അധികാരികൾ വീഴ്ചവരുത്തിയതിലൂടെ ഗൗരവതരമായ ബാലാവകാശ ലംഘനം ഉണ്ടായതായും കമ്മിഷൻ വിലയിരുത്തി. കുട്ടിക്ക് സംഭവിച്ച മാനസികവും ശാരീരികവുമായ ആഘാതത്തിന് നൽകുന്ന ധനസഹായ തുക ഭാവി ചികിത്സക്ക് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും സ്കൂളിലെ അദ്ധ്യാപകർക്കും, പ്രിൻസിപ്പൽ എച്ച്.എം എന്നിവർക്കും ബാലാവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനും സ്കൂൾ മാനേജർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.