
ധ്യാൻ ശ്രീനിവാസൻ, സണ്ണി വയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ത്രയം തിയേറ്ററിൽ.രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, കാർത്തിക് രാമകൃഷ്ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയു മോഹൻ, അനാർക്കലി മരിക്കാർ, പ്രീതി ജിനോ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന അരുൺ കെ. ഗോപിനാഥ് . അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം.