
നാലാമതും വിവാഹിതനായിരിക്കുകയാണ് നടൻ ബാല. മുറപ്പെണ്ണ് കോകില ആണ് വധു. എറണാകുളം പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. കോകില തന്നെ വർഷങ്ങളായി പ്രണയിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാല. വിവാഹശേഷം മാദ്ധ്യമപ്രവർത്തകരോട് വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു നടൻ.
'കോകിലയെ വർഷങ്ങളായി അറിയാം. അവളാണ് ഇഷ്ടമാണെന്ന കാര്യം മറച്ചുവച്ചത്. എന്നെ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നതും മറച്ചുവച്ചത് അവളാണ്. വലിയൊരു ലവ് സ്റ്റോറി ഉണ്ട്. ചെറുപ്പം മുതൽ അവൾ ഡയറി എഴുതുമായിരുന്നു. അത് വായിച്ചതിനുശേഷമാണ് ഞാൻ സമ്മതം പറഞ്ഞത്. ഇത് പുതിയൊതു തുടക്കമാണ്'- ബാല പറഞ്ഞു.
'എന്റെ ബന്ധുവാണ് വധു. പേര് കോകില. വാഴ്‌ത്തണമെന്ന് മനസുള്ളവർ വാഴ്ത്തുക. കോകിലയ്ക്ക് മലയാളം അറിയില്ല. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യത്തിൽ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില. കരൾ മാറ്റിവച്ച ശേഷം എനിക്ക് ഒരു തുണവേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. ജീവിതത്തിൽ സമാധാനമുണ്ട്' എന്നായിരുന്നു വിവാഹത്തിന് തൊട്ടുപിന്നാലെ വധുവിനെ പരിചയപ്പെടുത്തി ബാല പറഞ്ഞത്.
ചന്ദന സഗാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. 2010ലാണ് മലയാളി ഗായികയുമായി ബാല വിവാഹിതനായത്. ഗായികയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്ത് ഉദയനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.