
കൊച്ചി: അംഗീകൃത സി.ബി.എസ്.ഇ സ്‌കൂൾ മാനേജർമാരുടെ മേഖലാ യോഗങ്ങൾ 28ന് നെടുമ്പാശേരി പോർട്ട് മുസിരീസിലും 29ന് കോഴിക്കോട് ദേവഗിരി പബ്ളിക് സ്‌കൂളിലും നടത്തും. ഫീസ് നിർണയത്തിന് ത്രിതലകമ്മിറ്റി രൂപീകരിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ചർച്ചചെയ്യുന്നതിനാണ് യോഗം. യോഗത്തിൽ സി.ബി.എസ്.ഇ ബോർഡ് പ്രതിനിധികൾ പങ്കെടുക്കുമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ അറിയിച്ചു.