athletics

ഭുവനേശ്വർ : ഒഡിഷയിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് നാളെ മുതൽ 29വരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന ദേശീയ ജൂനിയർ അത‌്ലറ്റിക് മീറ്റ് മാറ്റിവെച്ചു. ചൊവ്വാഴ്ച വൈകിട്ട് കേരളത്തിന്റെ ആദ്യസംഘം തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ചശേഷമാണ് മീറ്റ് മാറ്റിയതായി അറിയിപ്പുവന്നത്. തുടർന്ന് താരങ്ങളും പരിശീലകരും കോട്ടയത്ത് ഇറങ്ങി. രാത്രി പുറപ്പെടാനിരുന്ന മറ്റൊരു സംഘം യാത്ര ഉപേക്ഷിച്ചു. കേരളത്തിലാണ് ഈ മീറ്റ് ആദ്യം നടത്താനിരുന്നത്. എന്നാൽ കേരളം പിന്മാറിയതോടെ ഒഡിഷ ഏറ്റെടുക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.