pradeep

ആലപ്പുഴ: വീട് പൊളിക്കുന്നതിനിടെ ഗൃഹനാഥൻ ഭിത്തിക്കടിയിൽപ്പെട്ട് മരിച്ചു. ആലപ്പുഴ തുറവൂരിലാണ് സംഭവം. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ് (56) ആണ് മരിച്ചത്.

പുതിയ വീട് വച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകും.