c-k-naydu-cricket

കൃഷ്ണഗിരി :ഉത്തരാഖണ്ഡിനെതിരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന സി കെ നായ്ഡു ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന് ലീഡോടെ സമനില. ആദ്യ ഇന്നിംഗ്സിൽ 521/7 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തിരുന്ന കേരളം ഉത്തരാഖണ്ഡിനെ ഒന്നാം ഇന്നിംഗ്സിൽ 321ഓൾഔട്ടാക്കിയ ശേഷം ഫോളോ ഓണിനിറക്കി. രണ്ടാം ഇന്നിംഗ്സിൽ അവർ 49/3ലെത്തിയപ്പോഴേക്കും മഴതും വെളിച്ചക്കുറവും മൂലം കളി അവസാനിപ്പിക്കുകയായിരുന്നു.

കേരളത്തിനായി ഷോൺ റോജർ (155), നായകൻ വരുൺ നായനാർ (122),അഹമ്മദ് ഇമ്രാൻ (101*) എന്നിവർ സെഞ്ച്വറി നേടിയിരുന്നു. ടൂർണമെന്റിലെ റോജറുടെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്.ആസിഫ് അലി 20 റൺസും ജിഷ്ണു 34 റൺസും നേടി. ഉത്തരാഖണ്ഡിന്റെ ആദ്യ ഇന്നിംഗ്സിലെ അഞ്ചുവിക്കറ്റുകൾ വീഴ്ത്തിയത് പവൻരാജാണ്. ഏദൻ ആപ്പിൾ ടോമും കിരൺ സാഗറും രണ്ട് വിക്കറ്റ് വീതം നേടി. ഇമ്രാന് ഒരുവിക്കറ്റ് ലഭിച്ചു. രണ്ടാം ഇന്നിംഗ്സിലെ മൂന്ന് വിക്കറ്റുകളും ഏദനായിരുന്നു.

27 മുതൽ ഇതേവേദിയിൽ ഒഡിഷയ്ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.എലൈറ്റ് ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ 19 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളം.