
മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന് ആൺകുഞ്ഞ് പിറന്നു. പൂനെയിൽ കിവീസിന് എതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനൊപ്പമായിരുന്ന സർഫറാസ് തന്റെ പിറന്നാൾ ദിവസമായ ചൊവ്വാഴ്ച മകന്റെ ജനനം പ്രമാണിച്ച് പരിശകലനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.മുംബയ്‌യിലെ ആശുപത്രിയിലാണ് സർഫറാസിന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ സർഫറാസ് ടീമിനൊപ്പം തിരികെചേർന്നു.ബംഗളുരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ താരം കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നു.