
അടുത്തകാലത്ത് ഇന്ത്യ നേടിയ വമ്പൻ നയതന്ത്ര വിജയങ്ങളിൽ ഒന്നാണ് ഇന്ത്യചൈന അതിർത്തി സംഘർഷത്തിന് ഉണ്ടായ അയവ്. ധാർഷ്ട്യത്തോടെ മാത്രം പെരുമാറുന്ന ചൈനയെ ചർച്ചയിലേക്ക് കൊണ്ടുവരാനും ഇരു രാജ്യങ്ങളുടെയും അതിർത്തിയായ 3488 കിലോമീറ്റർ നീളമുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗിനുള്ള കരാറിലേക്ക് കൊണ്ടുവരാനും ആയത് ഇന്ത്യയുടെ വിജയമാണ്.