zimbabwe

നയ്റോബി : ഇത്തിരിക്കുഞ്ഞന്മാരായ ഗാംബിയയ്ക്ക് എതിരായ ട്വന്റി-20 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ റെക്കാഡുകൾ തിരുത്തിയെഴുതി സിംബാബ്‌വെ.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ട്വന്റി-20യിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലായ 344/4 ഉയർത്തി.നായകൻ സിക്കന്ദർ റാസ 43 പന്തുകളിൽ ഏഴുഫോറും 15 സിക്സുമടക്കം 133 റൺസുമായി പുറത്താകാതെ നിന്നു. ഗാംബിയൻ ബൗളർ മൂസാ ജൊബാർത്തേ നാലോവറിൽ 93 റൺസ് വിട്ടുകൊടുത്ത് ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറായി.മറുപടിക്കിറങ്ങിയ ഗാംബിയ 14.4ഓവറിൽ 54 റൺസിന് പുറത്തായതോടെ സിംബാബ്‌വെ ഏറ്റവും കൂടുതൽ റൺ മാർജിനിൽ (290) ജയിക്കുന്ന ടീമുമായി.