priyanka-

കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയ്ക്ക് നാമനിർദേശ പത്രികയിലെ വിവരങ്ങൾ പ്രകാരം കൈവശമുള്ളത് 52,000 രൂപ. ആകെ 4.24 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ആസ്തി 11.98 കോടി രൂപ. ഭർത്താവ് റോബർട്ട് വദ്രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ട്. 1.15 കോടി രൂപയുടെ സ്വർണം, 29.55 ലക്ഷം രൂപയുടെ വെള്ളി, ഭൂസ്വത്ത് 2.10 കോടി എന്നിങ്ങനെയാണു മറ്റ് ആസ്തികൾ. റോബർട്ട് വദ്ര‌യുടെ പേരിൽ ഭൂമിയില്ല.

2004 മോഡൽ ഹോണ്ട സിആർവി കാർ പ്രിയങ്കയ്ക്കു സ്വന്തമായുണ്ട്. ബാദ്ധ്യത 15.75 ലക്ഷം രൂപ, 3 കേസുകളും പ്രിയങ്കയുടെ പേരിലുണ്ട്. 27.64 കോടി രൂപ മൂല്യമുള്ള വാണിജ്യകെട്ടിടങ്ങൾ റോബർട്ട് വദ്രയ്ക്കുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു. പ്രിയങ്കയ്ക്ക് 7.74 കോടി രൂപയുടെയും റോബർട്ട് വദ്രയ്ക്ക് 27.64 കോടി രൂപയുടെയും ഭവനസമുച്ചയങ്ങളും സ്വന്തമായുണ്ട്യ വാടക, ബാങ്കിൽനിന്നുള്ള പലിശ, വിവിധ നിക്ഷേപങ്ങൾ എന്നിവയാണു പ്രിയങ്കയുടെ വരുമാനമാർഗം. ബുദ്ധിസ്റ്റ് സ്റ്റഡീസിൽ യുകെയിലെ സർവകലാശാലയിൽനിന്ന് പിജി ഡിപ്ലോമയുണ്ട്. ഡൽഹി സർവകലാശാലയിൽനിന്ന് ബിഎ സൈക്കോളജിയിലാണ് പ്രിയങ്ക ഗാന്ധിയുടെ ബിരുദം.

അതേസമയം ആ​യി​ര​ങ്ങ​ൾ​ ​അ​ണി​നി​ര​ന്ന​ ​റോ​ഡ്‌​ഷോ​യ്ക്ക്‌​ ​ശേ​ഷം ഉച്ചയ്ക്ക് ഒന്നരയോടെ ​ ​വ​യ​നാ​ട് ​ക​ള​ക്ട​റേ​റ്റി​ലെ​ത്തിയാണ് പ്രിയങ്ക ഗാന്ധി ​ ​ നാ​മ​നി​ർ​ദേ​ശ​പ്ര​തി​ക​ ​സ​മ​ർ​പ്പി​ച്ചത്.​ ​ വ​യ​നാ​ട്‌​ ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ലം​ ​വ​ര​ണാ​ധി​കാ​രി​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡി.​ആ​ർ.​ ​മേ​ഘ​ശ്രീ​ ​മു​മ്പാ​കെ​ ​മൂ​ന്ന് ​സെ​റ്റ് ​പ​ത്രി​ക​ക​ളാ​ണ് ​പ്രി​യ​ങ്ക​ ​ന​ൽ​കി​യ​ത്.​ ​സോ​ണി​യാ​ഗാ​ന്ധി,​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​കാ​ർ​ഗെ​ ,​ ​രാ​ഹു​ൽ​ഗാ​ന്ധി,​ ​പ്രി​യ​ങ്ക​യു​ടെ​ ​ഭ​ർ​ത്താ​വ്‌​ ​റോ​ബ​ർ​ട്ട് ​വാ​ദ്ര,​ ​മ​ക​ൻ​ ​റൈ​ഹാ​ൻ​ ​എ​ന്നി​വ​ർ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

​ക​ഴി​ഞ്ഞ​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​മേ​തി​ ,​റാ​യ്ബ​റേ​ലി​ ​എ​ന്നീ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഏ​തെ​ങ്കി​ലും​ ​ഒ​ന്നി​ൽ​ ​മ​ത്സ​രി​ക്ക​ണ​മെ​ന്ന്‌​ ​കോ​ൺ​ഗ്ര​സ്‌​ ​നേ​തൃ​ത്വം​ ​പ്രിയങ്കയോട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മ​ത്സ​ര​ത്തി​ന് ​ത​യ്യാ​റാ​കാ​തെ​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഒ​ടു​വി​ലാ​ണ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​വ​യ​നാ​ട്ടി​ലും​ ​റാ​യ്ബ​റേ​ലി​യി​ലും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​ ​വ​യ​നാ​ട് ​മ​ണ്ഡ​ലം​ ​ഒ​ഴി​യാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​തു​ട​ർ​ന്നാ​ണ് പ്രിയങ്ക ഗാന്ധി ​വ​യ​നാ​ട്ടി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​ത്.