plan-a



ബാല,ഷൈൻ ടോം ചാക്കോ,മുന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ കോട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന പ്ലാൻ-എ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ശ്രീനിവാസൻ പ്രകാശനം ചെയ്തു.
ഐ ഇന്റർനാഷണലിന്റെ ബാനറിൽ ഡോക്ടർ എസ്. രാജേഷ് കുമാർ,ഹരിദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക് നിർവഹിക്കുന്നു. പ്രസന്നൻ ഒളതല തിരക്കഥ സംഭാഷണമെഴുതുന്നു കെ .ആർ മുരളീധരൻ, വർഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഷാജി സുകുമാരൻ,കെ .സനൻ നായർ എന്നിവർ ചേർന്ന് സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജു എസ്. നായർ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ,കല-ത്യാഗു തവനൂർ,മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്-ഗാഥ-ഫിലോ, ,പി. ആർ .ഒ എ .എസ് ദിനേശ്.