
ബേസിൽ ജോസഫ്, നസ്രിയ നസിം എന്നിവർ ആദ്യമായി നായകനും നായികുമായി അഭിനയിക്കുന്ന എംസി സംവിധാനം ചെയ്യുന്ന സൂക്ഷ്മദർശിനി നവംബർ 22ന് തിയേറ്ററിൽ. ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന ലിബിനും അതുലും ചേർന്നാണ്.ഛായാഗ്രഹണം: ശരൺ വേലായുധൻ,ഗാനരചന: മു.രി, വിനായക് ശശികുമാർ, സംഗീതം ക്രിസ്റ്റോ സേവ്യർ.എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ചിത്രസംയോജനം: ചമൻ ചാക്കോ,
ഹാപ്പി ഹവേർസ് എന്റർടെയ്ൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ. വി അനൂപ് എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ: ആതിര ദിൽജിത്ത്.