super-league-kerala

മത്സരം രാത്രി 7.30 മുതൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം : തിരുവനന്തപുരം കൊമ്പൻസ് എഫ്.സി സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഇന്ന് ഫോഴ്സ കൊച്ചിക്കെതിരെ ഇറങ്ങുന്നു. കൊമ്പൻസിന്റെ ഹോംഗ്രൗണ്ടായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.

ലീഗിൽ ഇതുവരെ നടന്ന എട്ടുമത്സരങ്ങളിൽ മൂന്ന് വീതം ജയവും സമനിലയും രണ്ട് തോൽവികളുമായി 12 പോയിന്റുള്ള കൊമ്പന്മാർ മൂന്നാം സ്ഥാനത്താണ്.രണ്ട് ജയവും നാലു സമനിലകളുമായി 10 പോയിന്റുള്ള ഫോഴ്സ കൊച്ചി നാലാമതും. ഇനി തോൽവികൾ വഴങ്ങി സെമി സാദ്ധ്യതകൾ കൈവിടാതിരിക്കാനാണ് ഇരു ടീമുകളും ശ്രമിക്കുന്നത്. സെപ്തംബർ 27ന് ഇരു ടീമുകളും തമ്മിൽ കൊച്ചിയിൽ വച്ച് ഏറ്റുമുട്ടിയപ്പോൾ 2-1ന് ഫോഴ്സയ്ക്കായിരുന്നു ജയം. അതിന് തിരിച്ചടി നൽകുകയെന്ന ലക്ഷ്യവും കൊമ്പൻസിനുണ്ട്.