
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 10 സ്ഥാനാർത്ഥികൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി, എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസ്, റൈറ്റ് ടു റീകാൾ പാർട്ടി സ്ഥാനാർത്ഥി ജയേന്ദ്ര കർഷൻഭായി റാത്തോഡ്, സ്വതന്ത്ര സ്ഥാനാർത്ഥികളായ രുക്മിനി, സോനു സിങ് യാദവ് എന്നിവർ ഇന്നലെ ജില്ലാ വരണാധികാരിയായ ഡി.ആർ.മേഘശ്രീക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി ഉൾപ്പെടെ നേരത്തെ പത്രിക നൽകിയിരുന്നു. ഇന്ന് വൈകിട്ട് മൂന്നുവരെ പത്രിക നൽകാം. സൂക്ഷ്മ പരിശോധന 28ന് നടക്കും. 30ന് വൈകിട്ട് മൂന്നിനകം നാമനിർദ്ദേശ പത്രിക പിൻവലിക്കാം.