
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 48 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖാപിച്ച് കോൺഗ്രസ്. 288 അംഗ നിയമസഭയിലേക്ക് കോൺഗ്രസ് ശിവസേന (ഉദ്ധവ്), എൻസിപി ( ശരദ് പവാർ ) പാർട്ടികളുടെ മഹാ അഘാഡി സഖ്യം സീറ്റ് ധാരണ പൂർത്തിയാക്കിയിട്ടില്ല. ശരദ് പവാറിന്റെ എൻ.സി.പി 45 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബാരാമതിയിൽ എൻ.ഡി.എ നേതാവും ഉപമുഖ്യമന്ത്രിയുമായ എൻ.സി.പി അജിത് പവാറി പവാറിനെതിനെതിരെ സഹോദര പുത്രൻ യോഗേന്ദ്ര പവാർ മത്സരിക്കും
യു.പി ഉപതിരഞ്ഞെടുപ്പിൽ
'ഇന്ത്യ'സമാജ്വാദിക്കൊപ്പം
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒൻപത് അസംബ്ളി സീറ്റുകളിൽ 'ഇന്ത്യ' മുന്നണിയെ പ്രതിനിധീകരിച്ച് സമാജ് വാദി പാർട്ടി മത് സരിക്കും. കോൺഗ്രസ് അടക്കം പാർട്ടികൾ സ്ഥാനാർത്ഥികളെ നിറുത്തില്ല. ഭരണഘടന, സംവരണം, ഐക്യം എന്നിവ സംരക്ഷിക്കാൻ തീരുമാനിച്ചെന്നും 'ഇന്ത്യ' മുന്നണി കക്ഷികൾ ഉപതെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുടെ 'സൈക്കിൾ' ചിഹ്നത്തിൽ മത്സരിക്കുമെന്നും പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.വോട്ടുകൾ ഭിന്നിക്കാതെ ഒറ്റക്കെട്ടായി നിൽക്കാനും വോട്ടുചെയ്യാനും അഖിലേഷ് യാദവ് ജനങ്ങളോട് അഭ്യർത്ഥിച്ചു. കോൺഗ്രസും സമാജ്വാദി പാർട്ടിയും ഒറ്റക്കെട്ടാണെന്നും ഉപതിരഞ്ഞെടുപ്പിൽ 'ഇന്ത്യ' സഖ്യം വിജയത്തിന്റെ പുതിയ അദ്ധ്യായം രചിക്കുമെന്നും കോൺഗ്രസ് നേതാവ് സുരേന്ദ്ര രാജ്പുത് ചൂണ്ടിക്കാട്ടി. ഞങ്ങൾക്ക് ചിഹ്നമല്ല പ്രധാനം. ബി.ജെ.പിയുടെ ദുർഭരണത്തിന്റെ അന്ത്യം കാണണം.അയോദ്ധ്യ ജില്ലയിലെ മിൽകിപൂർ ഒഴികെ ഒമ്പത് സീറ്റുകളിലേക്ക് നവംബർ 13 നാണ് പോളിംഗ്.