g

നടനായും അവതാരകനായും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പ്രിയ താരമാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജി.പി. മിനിസ്ക്രീൻ താരമായ ഗോപികയാണ് ജി.പിയുടെ ജീവിത പങ്കാളി. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു,​ ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവയ്ക്കുകയാണ് ജി.പി.

കൊച്ചി മറൈൻഡ്രൈവിൽ ഇരുവരും ഒരു ആഡംബര ഫ്ലാറ്റ് സ്വന്താക്കിയിരിക്കുകയാണ്.

കൊച്ചി മറൈൻ ഡ്രൈവിലെ ശോഭാ മറീൻ ഒണിലാണ് ജി.പിയും ഗോപികയും പുതിയ അപ്പാർട്ട് മെന്റ് വാങ്ങിയത്. ഗൃഹ പ്രവേശനത്തിന്റെ വീിഡിയോയും ദമ്പതികൾ പങ്കുവച്ചിട്ടുണ്ട്,​ വിവാഹ നിശ്ചയത്തിന്റെ ഒന്നാം വാർഷികത്തിലാണ് പുതിയ ഫ്ലാറ്റ് വാങ്ങിയത് എന്ന പ്രത്യേകതയുമുണ്ട്.

ഞങ്ങൾ മറൈൻ ഡ്രൈവിൽ പുതിയ ഒരു ഫ്ലാറ്റ് വാങ്ങി. ജീവിതത്തിലെ ഈ പുതിയ തുടക്കത്തിൽ എല്ലാവരുടെയും അനുഗ്രഹം തേടുന്നു. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി. ജി. പി ഇൻസ്റ്റഗ്രാമിൽ കുറിച്ചു

View this post on Instagram

A post shared by Govind Padmasoorya (GP) (@padmasoorya)


ഇരുപത്തിയേഴാം നിലയിലാണ് ജി. പിയുടെയും ഗോപികയുടെയും പുതിയ ഫ്ലാറ്റ്. ഗോപുര എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. ഗോവിന്ദ്, ഗോപിക എന്നീ പേരുകൾ കൂട്ടിച്ചേർത്താണ് വീടിന് പേരിട്ടത് എന്ന് ഇരുവരും പറയുന്നു. അടുത്തിടെ നടി ഹണിറോസും മറൈൻ ഡ്രൈവിൽ പുതിയ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു.