വാവ സുരേഷ് പുതിയ പാമ്പുകളെ പരിചയപ്പെടുന്നതിനും, അവയുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കുന്നതിനും വേണ്ടിയാണ് കർണാടകയിൽ എത്തിയത്. കർണാടകയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണെന്ന് ആരെങ്കിലും ചോദിച്ചാൽ കണ്ണുമടച്ച് പറയാം കുടക് ആണെന്ന്. അവിടേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര.

കുടകിൽ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന നവീൻ റാക്കിയുമൊത്താണ് വാവ സുരേഷിന്റെ യാത്ര. പാമ്പ് സംരക്ഷകൻ ആയ നവീൻ റാക്കിക്ക് രാവിലെ തന്നെ കോൾ എത്തി. ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
കാപ്പിത്തോട്ടത്തിലെ പണിക്കാർ ആണ് പാമ്പിനെ കണ്ടത്. കാപ്പി തോട്ടത്തിന് നടുവിൽ വലിയ മരക്കുറ്റിക്ക് ഉള്ളിലായി വലിയ ഒരു പാമ്പ് കയറി എന്ന് പറഞ്ഞാണ് വിളിച്ചത്. കാപ്പിയും, ഓറഞ്ചും നിറയെ നിൽക്കുന്ന തോട്ടത്തിൽ പാമ്പിനെ കണ്ട സ്ഥലത്തെത്തിയ വാവയും, നവീനും തെരച്ചിൽ ആരംഭിച്ചു.
വലിയ മരക്കുറ്റിക്ക് അകത്ത് ഇരുന്ന എബ്ബാഹൗ എന്ന് കർണാടകയിൽ വിളിക്കുന്ന പെരുമ്പാമ്പിനെ കണ്ടു.അത് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അതിന്റെ വലിപ്പം കണ്ടത് ,കടിക്കാനായി പലവട്ടം കുതിച്ചു ചാടി കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.