
നിഖില വിമലിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. പൈൻ ഗ്രീൻ യാന കോ - ഓഡ് സെറ്റാണ് നിഖില അണിഞ്ഞിരിക്കുന്നത്. elahe ബ്രാൻഡിൽ നിന്നുള്ളതാണ് ഈ ഡ്രസ്. മർട്ടികളർ ബ്ളൗസൺ, സ്ളിപ് വസ്ത‌്രത്തിൽ വളരെ സ്റ്റൈലിഷായ നിഖിലയെ കാണാൻ കഴിയുന്നു.
ഹാൻഡ്‌ലൂം കോട്ടൺ, ഹാൻഡ് ലൂം ചന്ദേരി സിൽക്ക് എന്നിവയുടെ മിക്സാണ് ഈ ഡ്രസ്. 17,500 രൂപയാണ് വില. മലയാളത്തിലും തമിഴിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നിഖില. വളരെ ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു ആരാധകരെ സ്വന്തമാക്കാനും നിഖിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയുന്നതിലും ഉറച്ച നിലപാടുകൾക്കൊപ്പം നിൽക്കുന്നതിലും നിഖില മടികാട്ടാറില്ല. മാരി സെൽവരാജ് രചനയും സംവിധാനവും നിർവഹിച്ച വാഴൈ എന്ന തമിഴ് സിനിമയിൽ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ താരം ഏറ്റുവാങ്ങി.