.

മലയാളത്തിൽ ഒരുങ്ങുന്നത് 5 ചിത്രങ്ങൾ

അൻവർ റഷീദിന്റെ ചിത്രത്തിലും

ss

ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിൽ. മേജർ പ്രോജക്ടുമായാണ് ദുൽഖർ മലയാളത്തിൽ മടങ്ങിയെത്തുന്നത്. കിംഗ് ഒഫ് കൊത്തയ്ക്കുശേഷം മലയാളത്തിൽ ദുൽഖർ അഭിനയിച്ചിരുന്നില്ല. പുതുവർഷത്തിൽ മലയാളത്തിൽ 5 ചിത്രങ്ങളിൽ അഭിനയിക്കാനാണ് ദുൽഖറിന്റെ തീരുമാനം. അൻവർ റഷീദ്, സൗബിൻ ഷാഹിർ, നഹാസ് ഹിദായത്ത്, ഗിരീഷ് എ.ഡി, എന്നിവരുടെയും ഒരു നവാഗത സംവിധായകന്റെയും ചിത്രങ്ങളിൽ ദുൽഖർ അഭിനയിക്കും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്. ജനുവരിയിലാണ് ദുൽഖർ - നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. തമിഴ് നടൻ എസ്.ജെ. സൂര്യ, ആന്റണി വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ. ബ്ളോക് ബസ്റ്ററായ ആർ.ഡി.എക്സിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്. പറവക്കുശേഷം ദുൽഖർ സൽമാനും സൗബിൻ ഷാഹിറും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിലാണ് തുടർന്ന് ദുൽഖർ അഭിനയിക്കുക. ദുൽഖറിനെ നായകനാക്കി ഓതിരം കടകം എന്ന പേരിൽ സൗബിൻ ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതായിരിക്കുമോ ഇരുവരുടെയും അടുത്ത പ്രോജക്ട് എന്ന് അറിവായിട്ടില്ല. ദുൽഖറിന്റെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രമായ ഉസ്താദ് ഹോട്ടലിനുശേഷം അൻവർ റഷീദുമായി കൈകോർക്കുന്നതാണ് മറ്റൊരു സൂപ്പർ പ്രോജക്ട്. സംവിധാനം ചെയ്ത സിനിമകളെല്ലാം സൂപ്പർഹിറ്റാക്കിയ ഗിരീഷ് എഡിയുമായി ദുൽഖർ ആദ്യമാണ്. ഒരു നവാഗത സംവിധായകന്റെ ചിത്രത്തിൽ അടുത്ത വർഷം അവസാനമാണ് ദുൽഖർ അഭിനയിക്കുക.