ss

ഭരതന്റെ മാസ്റ്റർ പീസ് വൈശാലി സിനിമയിൽ ഋഷ്യശൃംഗൻ എന്ന കഥാപാത്രമായി എത്തി മലയാളികളുടെ മനസിൽ ഇടം നേടിയ സഞ്ജയ് മിത്ര ഇപ്പോൾ കാലിഫോർണിയയിൽ. അവിടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുകയാണ് സഞ്ജയ് മിത്ര. 35 വർഷങ്ങൾ പിന്നിടുമ്പോഴും മലയാളികൾ ഋഷ്യശൃംഗനെ മറന്നിട്ടില്ല. വൈശാലിയുടെ ചിത്രീകരണ നാളിൽ പുലിയിൽ നിന്ന് തനിക്ക് ഉണ്ടായ ആക്രമണത്തെക്കുറിച്ച് സഞ്ജയ് മിത്ര പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.

'ഒരു നായ്‌ക്കുട്ടിയെ പോലും കൈയിലെടുക്കാത്ത ആളായിരുന്നു ഞാൻ. എന്നിട്ടും എനിക്ക് ഒരു പുലിയെ മടിയിൽ കിടത്തേണ്ടിവന്നു. അതിനെ ഒന്നു നോക്കാൻ പോലും കഴിയാത്തവിധത്തിൽ എനിക്ക് പേടി തോന്നി. ഒരു ദിവസം പുലി അസ്വസ്ഥനായി. എന്റെ മുഖത്ത് മാന്തി, ഭാഗ്യവശാൽ അധികമൊന്നും പറ്റിയില്ല. ഉടൻ എല്ലാവരും എന്നെ ആശുപത്രിയിൽ എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ എനിക്ക് ലെ ക്കേഷനിലേക്ക് മടങ്ങാനായി. അതന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓർമ്മയായി തുടരുന്നു.

വൈശാലിയിൽ അഭിനയിക്കുമ്പോൾ സഞ്ജയ് മിത്രയ്ക്ക് 22 വയസാണ്

''വൈശാലി നൂറാം ദിവസം പിന്നിട്ടപ്പോഴാണ് ചിത്രം ഹിറ്റായ വിവരം അറിയുന്നത്. അന്ന് ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തതിനാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. സഞ്ജയ് മിത്രയുടെ വാക്കുകൾ. മലയാളത്തിൽ അധികം സിനിമകൾ ചെയ്തില്ലെങ്കിലും നൂറു സിനിമകൾ ചെയ്തതിന് തുല്യമായിരുന്നു സഞ്ജയ് മിത്രക്ക് വൈശാലി. വൈശാലിയിലെ നായിക സുപർണയെ സഞ്ജയ് പിന്നീട് ജീവിത സഖിയാക്കി. 2008ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ മാനവ, ഭാവ്യ എന്ന രണ്ട് ആൺമക്കളുണ്ട്.2010ൽ തരുണയുമായി വിവാഹം. 2006ൽ സുരേഷ് ഗോപി നായകനായ സ്മാർട്ട് സിറ്റി സിനിമയിലാണ് സഞ്ജയ് മിത്ര അവസാനം അഭിനയിച്ചത്.