aishwarya



സായ് ദുർഗ തേജ് നായകനായി രോഹിത് കെ .പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ

ഇൻട്രൂഡ് ഇൻ ടു ദ വേൾഡ് ഓഫ് ആർക്കാഡി' വീഡിയോ പുറത്ത്. 'എസ് ഡി ടി 18' എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. പീരിയഡ്-ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്.

പ്രൈംഷോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ .നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയുമാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
വിരൂപാക്ഷ, ബ്രോ എന്നീ തുടർച്ചയായ ഹിറ്റുകൾ നൽകിയ സായ് ദുർഗ തേജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് 'എസ് ഡി ടി 18'.
സായ് ദുർഗ തേജ് ആദ്യമായാണ് ഇത്തരം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും പി.ആർ.ഒ- ശബരി.