ss

മനോജ്.കെ.യു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രം സിന്റോ സണ്ണി സംവിധാനം ചെയ്യുന്നു.
പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സിന്റോ സണ്ണി.ഹന്ന റെജി കോശിയാണു നായിക രജനികാന്ത് ചിത്രമായ വേട്ടയ്യനിൽ മുഖ്യ വേഷമണിഞ്ഞ തൻമയ സോൾ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പൂർണമായും നർമ്മമുഹൂർത്തങ്ങളിലൂടെ
ഗൗരവമായ വിഷയം അവതരിപ്പിക്കുന്നു.ജാഫർ ഇടുക്കി, ജയിംസ് എല്യാ , വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ , കലാഭവൻ റഹ്മാൻ, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ. പൗളി വത്സൻ. ഷിനു ശ്യാമളൻ, ജസ്നിയ.കെ.ജയദീഷ്,, തുഷാര, അരുൺ സോൾ, പ്രിയ കോഴിക്കോട് എന്നിവരാണ് മറ്റ് താരങ്ങൾ.ബിജു ആന്റണിയാണ് കഥയും തിരക്കഥയും സംഭാഷണവും,ഛായാഗ്രഹണം - റോജോ തോമസ്.എഡിറ്റിംഗ് - അരുൺ. ആർ.എസ്, സംഗീതം - ശങ്കർ ശർമ്മ , പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ
ബെൻഹർ ഫിലിംസിന്റെബാനറിൽ മാനുവൽ ബിജു ആണ് നിർമ്മാണം. നവംബർ ആറിന് തൃപ്പൂണിത്തുറയിൽ ചിത്രീകരണം ആരംഭിക്കും.
പി.ആർ. ഒ വാഴൂർ ജോസ്.