ss

ചിമ്പു വിന്റെ കരിയറിലെ നാൽപ്പത്തി ഒൻപതാമത് ചിത്രം അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്നു. മീനാക്ഷി ചൗധരിയാണ് നായിക. ആദ്യമായാണ് മീനാക്ഷി ചൗധരി ചിമ്പുവിന്റെ നായികയാകുന്നത്.വിന്റേജ് ചിമ്പുവിനെ ഓർമിപ്പിക്കുന്ന തരത്തിൽ ഒരുങ്ങുകയാണ് STR49 എന്ന് താത്കാലികമായി പേരിട്ട ചിത്രം.

ഡ്രാഗൺ, ഓഹ് മൈ കടവുളെ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അശ്വത് മാരിമുത്തു . എ ജി എസ് എന്റർടൈൻമെന്റാണ് നിർമ്മാണം.തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു. തന്റെ ഹിറ്റ് ചിത്രങ്ങളായ ദം, മൻമഥൻ, വല്ലവൻ, വിണ്ണെയ് താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങൾ പോലെ ജെൻസി മോഡിൽ ഒരുങ്ങുന്ന തരത്തിലായിരിക്കും തന്റെ പുതിയ സിനിമ എന്ന് ചിമ്പു നേരത്തേ പറഞ്ഞിരുന്നു.
അതേസമയം എജിഎസ് നിർമിക്കുന്ന ഇരുപത്തി ഏഴാമത്തെ ചിത്രം കൂടിയാണ്. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.