case

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് സമീപത്ത് നിന്നും 7.98 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. കട്ടപ്പന സ്വദേശിയായ ഹാരിഷ് റഹ്‌മാനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കാറിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യൽ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ പി.ജി.രാജേഷും സംഘവും ചേർന്ന് പ്രതിയെ പിടികൂടിയത്.


പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്)അരുൺ.സി.ദാസ്, ബിനോദ്.കെ.ആർ, ബൈജുമോൻ.കെ.സി, നൗഷാദ്.എം, പ്രിവന്റീവ് ഓഫീസർമാരായ(ഗ്രേഡ്) ആരോമൽ മോഹൻ, നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് കുമാർ.വി, സുനിൽകുമാർ.കെ, ശ്യാം ശശിധരൻ, പ്രശോബ്‍.കെ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽ.കെ.കെ എന്നിവരും പങ്കെടുത്തു.