d

മാഡ്രിഡ്: ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സ്പാനിഷ് സൂപ്പർ ടീമുകളായ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇന്ന് രാത്രി അരങ്ങുണരും. ഈ ലാലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോയ്ക്ക് റയലിൻ്റെ തട്ടകമായ സാൻ്റിയാഗൊ ബർണബ്യൂവാണ് വേദിയാകുന്നത്. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചേ 12.30 മുതലാണ് മത്സരം.

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാറുഷ്യ ഡോർട്ട് മുണ്ടിനെ 5-2 ന് തരിപ്പണമാക്കിയതിൻ്റെ ആത്മവിശ്വാസത്തിലാണ് സ്വന്തം മൈതാനത്ത് ചിരവൈരികളയ ബാഴ്സലോണ നേരിടാനിറങ്ങുന്നത്. മറുവശത്ത് ബാഴ്സലോണ കഴിഞ്ഞ ചാസ്യൻസ് ലീഗ് പോരാട്ടത്തിൽ മറ്റൊരു ജർമ്മൻ ടീം ബയേൺ മ്യൂണിക്കിനെ 4-1 ന് കീഴടക്കിയതിൻ്റെ സന്തോഷത്തിലാണ് മാഡ്രിഡിൽ എത്തിയിരിക്കുന്നത്.

പോയിൻ്റ് ടേബിളിൽ പത്ത് മത്സരങ്ങളിൽ നിന്ന് 27 പോയിൻ്റുമായി ബാഴ്സയാണ് ഒന്നാമത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ റയലിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 24 പോയിൻ്റാണുള്ളത്.

നേർക്കുനേർ

ഇതുവരെ ഏറ്റുമുട്ടിയത് 257 മത്സരങ്ങളിൽ

105 മത്സരങ്ങളിൽ റയൽ ജയിച്ചു. ബാഴ്സ 100 എണ്ണത്തിലും. 52 മത്സരങ്ങൾ സമനിലയായി.

4- അവസാനം നേർക്കുനേർ വന്ന 4 മത്സരങ്ങളിലും റയലിനായിരുന്നു ജയം.

2020-മുതൽ ഏറ്റുമുട്ടിയ 14 എൽക്ലാസിക്കോകളിൽ പത്തിലും ബാഴ്‌സ തോറ്റു.

42- തോൽവി അറിയാതെ ലാലിഗയിൽ തുടർച്ചയായി 42 മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു റയൽ മാഡ്രിഡ്. ലാലിഗയിൽ തോൽവി അറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂ‌ർത്തിയാക്കിയ ടീമെന്ന ബാഴ്‌സലോണയുടെ (43) റെക്കാഡിനൊപ്പമെത്തും ഇീ മത്സരത്തിൽ ജയിച്ചാൽ റയൽ