indian-cricket-team

മുംബയ്: അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയന്‍ പര്യടനങ്ങള്‍ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ നാല് മത്സര ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ട്വന്റി 20 ടീമില്‍ ഇടം നേടി. ബംഗ്ലാദേശിനെതിരെ കളിച്ച അവസാന മത്സരത്തില്‍ താരം തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി 18 അംഗ ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഭിമന്യു ഈശ്വരന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നീ പുതുമുഖങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെ ട്രാവലിംഗ് റിസര്‍വ് ആയും ടീമിനൊപ്പം അയക്കും. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ സ്വകാഡിലുള്‍പ്പെടുത്തിയ കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരെ ഒഴിവാക്കി.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശ്വസി ജയ്‌സ്‌വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കൊഹ്ലി, കെ.എല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജൂരല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍

ട്രാവലിംഗ് റിസര്‍വ്‌സ്: മുകേഷ് കുമാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍

ട്വന്റി 20 ടീമില്‍ നിന്ന് പരിക്കേറ്റ മായങ്ക് യാദവ്, ശിവം ദൂബെ, റിയാന്‍ പരാഗ് എന്നിവരെ ഒഴിവാക്കി.