കർണാടകയിലെ കുടകിലുള്ള സ്ഥലങ്ങളിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ഈ യാത്രയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്. സ്നേക്ക് മാസ്റ്ററിന്റെ പ്രേക്ഷകയും വാവാ സുരേഷിന്റെ ആരാധികയുമായ ജർമൻ സ്വദേശിനി മെർലെ ഡെക്കർ കുടകിലെത്തിയിട്ടുണ്ട്. അവരെ നേരിൽ കാണാനായാണ് അദ്ദേഹം പോകുന്നത്.

സ്നേക്ക് മാസ്റ്റർ പരിപാടി യൂട്യൂബിലൂടെ സ്ഥിരമായി കാണുന്ന മെർലെ ഡെക്കറിന് വാവാ സുരേഷിനെ നേരിൽ കണ്ടപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ഉണ്ടായത്. കുടകിലെ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന നവീൻ റാക്കിയുടെ ഇൻസ്റ്റഗ്രാം സുഹൃത്താണ് മെർലെ. അദ്ദേഹത്തിലൂടെയാണ് വാവാ സുരേഷിനെ കാണണമെന്ന ആഗ്രഹം അവർ അറിയിക്കുന്നത്.

സാഹസികമായ ട്രെക്കിംഗ് നടത്തുന്ന മെർലെയ്‌ക്കൊപ്പം കുടകിലെ കാട്ടിലൂടെ നവീവും വാവാ സുരേഷും യാത്ര തിരിച്ചു. ഏറെ ദൂരം അവർ നടന്നു. വലിയ മരങ്ങൾ, പാറക്കെട്ട്, പുഴ എന്നിവയെല്ലാം കടന്ന് വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലത്തിലൂടെയായിരുന്നു അവരുടെ യാത്ര. ഒരു പാമ്പിനെ പിടിക്കുക, അതിനെ നിരീക്ഷിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒടുവിൽ ഒരു മരത്തിൽ നിന്നും 'വെക്കു കണ്ണു ഹൗ' എന്ന് കർണാടകയിൽ അറിയപ്പെടുന്ന മരമ്പാമ്പിനെ കിട്ടി. കാറ്റ് സ്‌നേക്ക് എന്നും ഇവ അറിയപ്പെടുന്നുണ്ട്. ശരീരത്തിനും കണ്ണിനും നാവിനുമെല്ലാം ഒരേ നിറമാണെന്നതും ഈ പാമ്പിന്റെ പ്രത്യേകതയാണ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake-master