anju-joseph

സോഷ്യൽ മീഡിയയിൽ ആക്ടീവായിട്ടുള്ളയാളാണ് ഗായിക അഞ്ജു ജോസഫ്. ഇൻസ്റ്റഗ്രാമിൽ മാത്രം അവർ‌ക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. സ്റ്റേജ് പെർഫോർ‌മൻസ് റീലുകളൊക്കെ അവർ പങ്കുവയ്ക്കാറുണ്ട്. എന്നാൽ പതിവിൽ നിന്ന് വിപരീതമായി കരയുന്ന ഒരു വീഡിയോയാണ് അ‌ഞ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. പല സമയങ്ങളിലായി പൊട്ടിക്കരയുന്നതാണ് വീഡിയോയിലുള്ളത്. ഇപ്പോൾ താൻ ഡബിൾ ഓക്കെയാണെന്നും കരച്ചിൽ ബലഹീനതയല്ലെന്നും അടിക്കുറിപ്പിൽ പറയുന്നുണ്ട്.

'ആഘാതത്തിൽ നിന്ന് വർഷങ്ങളെടുത്ത് തിരിച്ചുവന്നത് ഇങ്ങനെയാണ് !!
ഇപ്പോൾ ഞാൻ ഡബിൾ ഓക്കെയാണ്! നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്നത് എല്ലായ്‌പ്പോഴും സത്യമല്ലെന്ന് കാണിച്ചുതരാൻവേണ്ടി, എന്റെ ഹീലിംഗ് ജേർണി ഞാൻ റെക്കോർഡുചെയ്തു ! നിങ്ങൾ കരയൂ, കരയുന്നത് ബലഹീനതയല്ല! വേദനകളിൽ നിന്ന് ആശ്വാസം ലഭിക്കുകയും അതിൽ നിന്ന് പുറത്തുവരാൻ സാധിക്കുകയും ചെയ്യും! നിങ്ങൾ ഉയർത്തെഴുന്നേൽക്കും. എല്ലാം കടന്നുപോകുമെന്ന് ഓർക്കുക !നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ പോലും!'- എന്ന അടിക്കുറിപ്പോടെയാണ് അഞ്ജു ജോസഫ് വീഡിയോ പോസ്റ്റ് ചെയ്തത്.

സിത്താര കൃഷ്ണകുമാറും, അശ്വതി ശ്രീകാന്തും അടക്കം നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റ് ചെയ്‌തിരിക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടേയെന്നാണ്‌ താരകല്യാൺ കുറിച്ചിരിക്കുന്നത്. കൂടാതെ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ചവരും ഉണ്ട്.

View this post on Instagram

A post shared by Anju Joseph (@anjujosephofficial)