tovino

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. രണ്ടാം ഘട്ട ചിത്രീകരണമാണ് വയനാട്ടിൽ ആരംഭിച്ചത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രിയംവദ കൃഷ്ണനാണ് നായിക.ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ അബിൻ ജോസഫ് രചന നിർവഹിക്കുന്നു.ഛായാഗ്രഹണം - വിജയ്.
എഡിറ്റിംഗ് - ഷമീർ മുഹമ്മദ് , കലാസംവിധാനം - ബാവ,
സംഗീതം. ജെക്സ് ബിജോയ്,പ്രൊഡക്ഷൻ കൺട്രോളർ - ജിനു. പി.കെ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എൻ. എം. ബാദുഷ.

ഇൻഡ്യൻ സിനിമാകമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.