sanju

ചണ്ഡിഗർ: വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിന് ഗർഭിണിയായ 19കാരിയെ കൊലപ്പെടുത്തി കാമുകനും സുഹൃത്തുക്കളും.

ഹരിയാനയിലെ റോഹ്‌ത്തകിലാണ് സംഭവം. പശ്ചിമ ഡൽഹി നാൻഗ്ലോയ് സ്വദേശി സോണിയാണ് (19)​ കൊല്ലപ്പെട്ടത്. ഏഴ് മാസം ഗർഭിണിയായിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഹ്‌ത്തക്കിലെ മദീന എന്ന സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സലീം എന്ന സഞ്ജു, പങ്കജ്, റിതിക് എന്നിവരാണ് പ്രതികളെന്നും സലീമിനെയും പങ്കജിനെയും അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. ചോദ്യം

സലീമും സോണിയും പ്രണയത്തിലായിരുന്നു. ഗർഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് യുവതി സമ്മർദ്ദം ചെലുത്തി. ഇതിന്റെ പേരിൽ കലഹം പതിവായിരുന്നു. ഗർഭഛിദ്രം നടത്തണമെന്ന് സലീം ആവശ്യപ്പെട്ടു. എന്നാൽ സോണി നിരസിക്കുകയും വിവാഹത്തിന് നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തു. കഴിഞ്ഞ 22ന് സഹോദരിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ദാരുണസംഭവം പുറത്തുവരുന്നത്. യുവതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സമൂഹമാദ്ധ്യമത്തിൽ സജീവമായിരുന്ന സോണി സലീമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

 പരാതി ലഭിച്ചയുടൻ അന്വേഷണത്തിന് ഡൽഹി പൊലീസിന്റെ പല സംഘങ്ങൾ രൂപീകരിച്ചു

 സലീമിനെയും പങ്കജിനെയും അറസ്റ്റ് ചെയ്യുകയും ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു

 സലീമും സോണിയും കലഹമുണ്ടാകുകയും ഇരുവരും കാണാൻ തീരുമാനിക്കുകയും ചെയ്തു

 21ന് കുറച്ചു സാധനങ്ങളുമായി യുവതി സലീമിന് അടുത്തേക്ക്

 വാടകയ്ക്ക് എടുത്ത കാറിൽ സലീമും സുഹൃത്തുക്കളും യുവതിയെ കൊണ്ടുപോകുന്നു

 വഴിയിൽ വച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

 ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ടു