ss

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം. എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ചിത്രം. എം. എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ സേവന കാലത്ത്, തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.വാണി വിശ്വനാഥ്‌, സമുദ്രകനി,മുകേഷ്, അശോകൻ,ബൈജു സന്തോഷ്‌,സുധീഷ്, ശിവദ,ദുർഗ്ഗ കൃഷ്ണ, മഞ്ജു പിള്ള,സ്വാസിക, അനുമോൾ,അഭിജ ശിവകല, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു,സുധീർ കരമന,ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി,ഷഹീൻ സിദ്ദിഖ്,കോട്ടയം നസീർ,കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട് തുടങ്ങി നീണ്ട താരനിരയുണ്ട്. എം. എ നിഷാദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഛായാഗ്രഹണം- വിവേക് മേനോൻ,ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ .വി അബ്ദുൾ നാസർ ആണ് നിർമ്മാണം.
നവംബർ 8ന് പ്രദർശനത്തിന് എത്തും.

പി .ആർ. ഒ എ .എസ് ദിനേശ്.