uae

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ-യിലെ പ്രശസ്തമായ കമ്പനിയിലേക്ക് 200 സെക്യൂരിറ്റി ഗാർഡുമാരുടെ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ അടുത്ത മാസം അഞ്ച്, ആറ് തീയതികളിൽ അങ്കമാലിയിൽ നടക്കും. യുഎഇയിലെയിലെ പ്രമുഖ കമ്പനിയിലെ ഒഴിവുകളിലേക്ക് അനുയോജ്യരായ പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.

ഇംഗ്ലീഷ് ഭാഷ എഴുതാനും,വായിക്കാനും, സംസാരിക്കാനുള്ള പരിജ്ഞാനവും, എസ്എസ്എൽസി യോഗ്യതയും, 175 സെന്റീമീറ്റർ ഉയരവും നല്ല ആരോഗ്യവാനും, സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ നിർദ്ദേശത്തെക്കുറിച്ച് നല്ല ധാരണയുള്ളവനും ആയിരിക്കണം. ആർമി /പൊലീസ് /സെക്യൂരിറ്റി തുടങ്ങിയ ഏതെങ്കിലും ജോലിയിൽ രണ്ട് വർഷത്തിൽ കുറയാത്ത പരിചയസമ്പത്തും ഉണ്ടായിരിക്കണം. പ്രായം-25-40-വയസിൽ താഴെയുളളവർക്കാണ് അവസരം.

ശമ്പളം -AED-2262 (ഏകദേശം 51,000 രൂപ). ഈ റിക്രൂട്ട്മെന്റിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 നവംബർ മാസം അഞ്ച്, ആറ് തീയതികളിൽ അങ്കമാലി ഇൻകെൽ ടവർ ഒന്നിലുള്ള ഒഡെപെക്കിന്റെ ഓഫീസിൽ രാവിലെ ഒമ്പത് മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് ഒഡെപെകിന്റെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/9778620460.