astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഒക്ടോബർ 27 -1200 തുലാം 11 - ഞായറാഴ്ച. (മദ്ധ്യാഹ്ന ശേഷം 12 മണി 23 മിനിറ്റ് 37 സെക്കന്റ് വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം)

അശ്വതി: കല - വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം. സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. അനുകൂല സ്ഥാനത്തേക്ക് സ്ഥാന ചലനം, വിവാഹ ജീവിതം വിജയകരം, പരിശ്രമം വിജയിക്കും, സര്‍വ്വകാര്യ വിജയം.‍ സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകും.

ഭരണി: വില്‍ക്കാന്‍ ഉദേശിച്ചിരിക്കുന്നവയുടെ വില്‍പന നടക്കും, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം, പങ്കാളിയോട് ആത്മാര്‍ത്ഥത പുലര്‍ത്തും,‍ ദമ്പതികൾ വളരെ വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കണം.

കാര്‍ത്തിക: വ്യവഹാരങ്ങള്‍ നടത്തുന്നവര്‍ക്കും വിജയം, കുടുംബപരമായി ഉള്ള അസ്വസ്ഥതകള്‍ കുറയും, ശാരീരികമായ അസ്വസ്ഥതകള്‍ വര്‍ധിക്കും. സാഹിത്യ പ്രവര്‍ത്തനത്തിലൂടെ ഗുണാനുഭവം, പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലർത്തണം, കുടുംബത്തില്‍ സന്തോഷവും സമാധാനവും .

രോഹിണി: മംഗല്യത്തിന് കാലതാമസമോ, തടസ്സമോ നേരിട്ടിരുന്നവര്‍ക്ക് അവയൊക്കെ മാറി സമയം അനുകൂലമാകും. വിവാഹാലോചനകളില്‍ തീരുമാനമാകും. സര്‍വ്വകാര്യജയം ഉണ്ടാകും. ഭയഭക്തി ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയം കൈവരിയ്ക്കും, സന്താനസൗഭാഗ്യം ഉണ്ടാകും, ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.

മകയിരം: മർമ്മപ്രധാനമായ സംഗതികളില്‍ തീരുമാനമെടുക്കാന്‍ പാടുപെടും. ചതിയില്‍ പ്പെടാതിരിക്കാന്‍ സൂക്ഷിക്കണം, അശ്രദ്ധ കൊണ്ട് വാഹനാപകടവും പണനഷ്ടവും ഉണ്ടാകും, രോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ വേണ്ടിവരും.‍ അന്യരിൽ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നു ചേരും.

തിരുവാതിര: ശത്രുക്കളുടെ ഉപദ്രവം കുറയും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും നേതൃത്വം വഹിക്കാനും യോഗം, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. ശത്രുതാ മനോഭാവത്തിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും, നയതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തി നേടും, അംഗീകാരം എല്ലാ മേഖലകളില്‍ നിന്നും വന്നു ചേരും.

പുണര്‍തം: മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടു കുഴപ്പങ്ങള്‍ വരുത്തിവയ്ക്കും, അര്‍ഹമായ രീതിയില്‍ അംഗീകാരം ലഭിക്കില്ല. അപ്രതീക്ഷിതമായി തടസ്സങ്ങൾ ഉണ്ടാകും. മാന‍സികമായി പിരിമുറുക്കം അനുഭവപ്പെടും, ദുശ്ശീലങ്ങള്‍ ഒഴിവാക്കണം, വാക്കും പ്രവർത്തികളും ബന്ധമില്ലാത്തവ ആയിരിക്കും.

പൂയം: സഹോദരില്‍ നിന്നും മനക്ലേശം ഉണ്ടാകും, ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പഠനം നടത്തിയില്ലെങ്കില്‍ പരാജയം വരാം. ചര്‍ച്ചയിലൂടെ സുവ്യക്തമായ തീരുമാനം ഉണ്ടാകും, വിദേശത്തു നിന്നും ജന്മനാട്ടില്‍ വന്നുപോകുവാന്‍ സാധ്യത തെളിയും.

ആയില്യം: അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയരുത്. ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കുക. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത കാണുന്നുണ്ട്. അന്യരുടെ വാക്കു കേട്ട് ധനം മുടക്കരുത് നഷ്ടം വരും, ഗൃഹത്തില്‍ നിന്ന് അകന്ന് നില്‍ക്കും, സുഹൃത്തുക്കളില്‍ നിന്നും സഹായം കുറയും.

മകം: സുഹൃത്തുക്കള്‍ മൂലം അധിക ചെലവ് വരാം, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തടസ്സപ്പെടും. കര്‍മ്മ രംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടാകാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. നേത്ര രോഗം വരാതെ നോക്കണം, വരവിനേക്കാള്‍ ചെലവ് അധികരിച്ചു നില്‍ക്കും.

പൂരം: പാഴ്ച്ചെലവുകള്‍ കൂടും. അസുഖങ്ങള്‍ വര്‍ദ്ധിച്ചേക്കാനിടയുണ്ട്. യാത്രാക്ലേശം, അലച്ചില്‍, മനഃസ്വസ്ഥക്കുറവ് ഇവയൊക്കെ വന്നേക്കാം. പുതിയ പദ്ധതികള്‍ വിജയിപ്പിക്കും, യാത്രയില്‍ ധന നഷ്ടമോ അധിക ചിലവോ വരും, വിജയത്തിനായി കഠിനമായി പ്രയത്നിക്കേണ്ടി വരും.

ഉത്രം: കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം. ചില പ്രതിബന്ധങ്ങള്‍ അവിചാരിതമായി വന്നേക്കാം. തൊഴില്‍ രംഗത്ത് അധ്വാനഭാരം വര്‍ദ്ധിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ കാര്യസാധ്യത്തിനായി അടുത്തുകൂടും, ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളും, ശത്രുശല്യം.

അത്തം: ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം, യാത്രാക്ലേശമോ അലച്ചിലോ അനുഭവപ്പെടും. തൊഴില്‍പരമായ വിഷമങ്ങള്‍ വര്‍ദ്ധിക്കും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടും, കടബാധ്യതകളില്‍ നിന്ന് മോചനം, അഭിപ്രായ ഭിന്നതകള്‍ മാറും, ബന്ധുക്കളുമായി ദൂര യാത്ര പോകും.

ചിത്തിര: എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, സാമ്പത്തിക പുരോഗതി നേടുന്നതിന് ആരംഭം കുറിക്കും. ശമ്പളവര്‍ദ്ധനവ്, വിദേശ ഉദ്യോഗത്തിനു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, പുതിയ ഗൃഹ നിര്‍മ്മാണത്തിന് കാലം അനുകൂലമാണ്, തൊഴിലില്‍ മേന്മ.

ചോതി: ഉയര്‍ച്ച,വിദേശത്തുനിന്നും ശുഭവാര്‍ത്ത, ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്ല്യം, മംഗള കാര്യങ്ങളില്‍ പങ്കെടുക്കും. വിവാഹാലോചനകള്‍ ഫലപ്രാപ്തിയിലെത്തും. ഉദ്യോഗസ്ഥന്മാര്‍ക്ക് നല്ല കാലം, ആരോഗ്യനില മെച്ചപ്പെടും, ദൈവാധീനം ഉണ്ടാകും, പേരും പെരുമയും ഉണ്ടാകും.

വിശാഖം: കലാ സാഹിത്യ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും, വിദേശതൊഴില്‍ നേടുന്നതിനു സാധിക്കും. ഉന്നത സ്ഥാനത്തുള്ളവരുടെ സഹായം ലഭിക്കും, ദൂരയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ദിനം അനുകൂലമാണ്, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അനിഴം: അകന്നു കഴിയുന്നവര്‍ ഒന്നിക്കാന്‍ സാധ്യത.വിദ്യാര്‍ത്ഥികള്‍ നന്നായി ശ്രദ്ധിച്ചാല്‍ നേട്ടങ്ങള്‍ കൈവരിക്കാം.‍ ധനമിടപാടുകൾ ശ്രദ്ധിച്ചു നടത്തുക.‍ കാർഷിക മേഖലയില്‍ നേട്ടം കൈവരും, ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഠിന പരിശ്രമം വേണ്ടിവരും.

കേട്ട: പരാജയത്തില്‍ നിരാശപ്പെടാതെ വിജയംവരെ പ്രവര്‍ത്തിക്കണം, രോഗ ക്ലേശങ്ങള്‍ക്ക് സാധ്യത കാണുന്നു. വീഴ്ച, പരിക്കുകള്‍ ഇവ ഒഴിവാക്കുവാന്‍ ശ്രദ്ധ പാലിക്കുക. തൊഴിലുടമയുമായി നല്ല ബന്ധം സ്ഥാപിക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കും.

മൂലം: ചെലവിനേക്കാള്‍ വരവ് കുറഞ്ഞിരിക്കും, പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ നോക്കണം, ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തണം. ചികിത്സ ഫലിക്കും, സ്വയം ഭരണാധികാരം ലഭിക്കും, ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും, യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കും.

പൂരാടം: ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്ന സമയം, പുതിയ ചില സംരംഭങ്ങളില്‍ പ്രവേശിക്കുന്നതിനു ചിന്തിക്കും. മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ പരിഹരിക്കുന്നതില്‍ ആത്മാഭിമാനമുണ്ടാകും, ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുവാന്‍ സാധിക്കും.

ഉത്രാടം: വളഞ്ഞ വഴിയിലൂടെയുള്ള ധനസമ്പാദനം ഒഴിവാക്കണം, തൊഴില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ധനനഷ്ടങ്ങള്‍ വന്നേക്കാം. സ്വന്തം ഉത്തരവാദിത്വങ്ങള്‍ അന്യരെ ഏല്‍പ്പിക്കരുത്, ചതിക്കപ്പെടാൻ സാദ്ധ്യത,‍ തൊഴിൽ മേഖലയിൽ സമ്മര്‍ദ്ദം വര്‍ദ്ധിക്കും.

തിരുവോണം: ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവർത്തിക്കണം, പുതിയ ലക്ഷ്യങ്ങളില്‍ ഇറങ്ങരുത്. അനാവശ്യമായ ചിന്തകളും പരിഭ്രമവും അസുഖങ്ങള്‍ക്ക് വഴിയൊരുക്കും, ഉപകാരം ചെയ്ത് കൊടുത്തവരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും, അകാരണമായ ഉള്‍ഭയം.

അവിട്ടം: രാത്രിയിലുള്ള സഞ്ചാരം വേണ്ടി വരും കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക, അപവാദ ആരോപണങ്ങളും കേസ്സുകളിലും തര്‍ക്കങ്ങളിലും പെടും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ക്ലേശകരമായ അനുഭവങ്ങള്‍, ശത്രുക്കളില്‍ നിന്നും ഉപദ്രവം, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.

ചതയം: വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലം, പുതിയ ഗൃഹോപകരണങ്ങള്‍, വാഹനം ഇവ കൈവശം വരും. വിദേശത്ത് ആയിരിക്കും നേട്ടങ്ങൾ ഉണ്ടാവുക, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും, പൊതു ജനങ്ങളില്‍ നിന്നും അംഗീകാരം.

പൂരുരുട്ടാതി: കലാപ്രവര്‍ത്തനത്തില്‍ മനസുഖം കണ്ടെത്തും, ശത്രുജയം നേടും, അവിചാരിത നേട്ടങ്ങള്‍ ഉണ്ടാകും. ഈശ്വര പ്രാര്‍ത്ഥനകളാല്‍ അനുകൂല ഫലങ്ങള്‍, ദൗത്യം നിര്‍വ്വഹിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും, ദുരിതങ്ങള്‍ക്ക് ആശ്വാസമുണ്ടാകും.

ഉതൃട്ടാതി: വീട്ടമ്മമാർക്ക് മാനസികാസ്വസ്ഥത ഉണ്ടാകും.‍ തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ വർദ്ധിക്കും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരാം. അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകാം. യാത്രകള്‍ ധാരാളം വേണ്ടി വരും, ധനനഷ്ടങ്ങള്‍ വന്നുഭവിക്കും.

രേവതി: ദൂരദേശത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും, അത്യാവശ്യത്തിന് പണം കടം വാങ്ങേണ്ടതായി വരും. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിച്ചു മുന്നോട്ടു പോകണം. ഉദ്യോഗസ്ഥര്‍ക്ക് അശ്രദ്ധ നിമിത്തമുള്ള അബദ്ധങ്ങൾ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു.