
ഭുവനേശ്വർ: മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ഡാന ചുഴലിക്കാറ്റ് കര തൊടുമെന്ന മുന്നറിയിപ്പ് ലഭിച്ച സെക്കൻഡിൽ ഒഡീഷ പ്രതിരോധ നടപടി തുടങ്ങി. മണിക്കൂറുകൾ കൊണ്ട് പത്ത് ലക്ഷത്തോളം പേരെ തീരദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു.
ഒടുവിൽ ഡാന വീശിയടിച്ചു. അതിശക്തമായ മഴ പെയ്തു. വെള്ളപ്പൊക്കമുണ്ടായി. എന്നാൽ ഒഡീഷ വിദദ്ധമായി അവ നേരിട്ടു.
പ്രകൃതി ദുരന്തം നേരിടുന്നതിൽ വീണ്ടും പ്രാഗത്ഭ്യം തെളിയിച്ചു. കൃത്യമായ മുന്നൊരുക്കങ്ങൾ സർക്കാർ നടത്തിയിരുന്നു.
അതിനിടെ ഡാന ചുഴലിക്കാറ്റ് ദുർബലമായി. കൊൽക്കത്തയിലും ബംഗാളിലും വൈദ്യുതാഘാതമേറ്റ് ഓരോരുത്തർ മരിച്ചു.
 പ്രകൃതി ദുരന്തങ്ങൾ എപ്പോഴും ബാധിക്കുന്ന ഒഡീഷ എപ്പോഴും കരുതലെടുത്താണിരിക്കുന്നത്
 1999ൽ 260കിലോമീറ്റർ വേഗതയിൽ വീശിയടിച്ച സൂപ്പർ സൈക്ലോണിനെത്തുടർന്ന് ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിലെ എർസാമ ബ്ലോക്കിലെ നിരവധി ഗ്രാമങ്ങൾ കടലെടുത്തു
 അതേത്തുടർന്ന് പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഓരോ വർഷവും ഒഡീഷ വർദ്ധിപ്പിച്ചുവരുന്നു
 പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്ന്
 ഷെൽറ്ററുകൾ ഒരുക്കുന്നത് മുതൽ സ്വന്തം വീടുകളിൽ നിന്ന് മാറാത്തവർക്ക് ബോധവത്കരണം നടത്തി അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ പോലും കൃത്യമായ പദ്ധതി
 ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവയെല്ലാം ഷെൽറ്ററുകളിൽ സജ്ജം
 മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കമുള്ളവർ ഇടയ്ക്കിടെ ഷെൽറ്ററുകൾ പരിശോധിക്കും
 ഇത്തവണ പോലും പത്ത് ലക്ഷത്തിലധികം ആളുകളെയാണ് മാറ്റിയത്.
 സംസ്ഥാനത്തിന്റെ ദുരന്തമേഖലകളിൽ നിരവധി ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ദുരന്തങ്ങളെത്തും മുമ്പ് ജനങ്ങൾക്ക് കൃത്യമായി അപായ മുന്നറിയിപ്പ് ഇതിലൂടെ നൽകാനാകും
 ദുരന്തസമയത്ത് മുതലെടുപ്പ് നടത്തുന്നവരെ തടയാനും കർശന നിരീക്ഷണമുണ്ട്
ആളില്ലാത്ത വീടുകളിൽ മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക പൊലീസ് നിരീക്ഷണം.