p

കോഴിക്കോട്‌: വെള്ളിമാടുകുന്ന് ജെ.ഡി.ടി അക്കാഡമി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് ജെ.ഡി.ടി സ്റ്റേറ്റ് അൽ റാങ്കിംഗ് ചാമ്പ്യൻഷിപ്പിൽ എക്‌സിറ്റോ ടേബിൾ ടെന്നിസ് അക്കാഡമിയിലെ പ്രണതി പി നായരും പാലക്കാട് ചാംപ്‌സ് അക്കാഡമിയിലെ മുഹമ്മദ് നാഫെൽ എയും അണ്ടർ 19 യൂത്ത് പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും കിരീടം ചൂടി. പെൺകുട്ടികളുടെ ഫൈനലിൽ പ്രണതി ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് വിമല ഹൃദയ ടിടി അക്കാഡമിയുടെ എഡ്വിന എഡ്വേർഡിനെ പരാജയപ്പെടുത്തിയപ്പോൾ, ആൺകുട്ടികളിൽ മുഹമ്മദ് നാഫെൽ നേരിട്ടുള്ള സെറ്റുകൾക്ക് ആലപ്പുഴ യുടിടി വൈഎംസിഎ ടിടി അക്കാഡമിയിലെ മിലൻ ബി നായരെ പരാജയപ്പെടുത്തി. വനിതാ ഡബിൾസിൽ പ്രണതി പി നായർ മരിയാ റോണിക്കൊപ്പം കിരീടം നേടി. ഭരത് കൃഷ്ണൻ -അമിർ അഫ്താബ് സഖ്യമാണ് പുരുഷ ഡബിൾസ് ചാമ്പ്യന്മാർ.

സിനിമാ താരങ്ങളായ ജോജു ജോർജ്ജ്, ലാലു അലക്സ് എന്നിവർ സമ്മാനദാനം നിർവഹിച്ചു