
ടൈംടേബിൾ
നവംബർ 12, 14 തീയതികളിൽ നടത്തുന്ന ജർമ്മൻ A2 (ഡ്യൂഷ് A2), ജർമ്മൻ
B1 (ഡ്യൂഷ് B1) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
(www.keralauniversity.ac.in).
എം.ഫാംപ്രവേശനം:
ഓപ്ഷൻ നൽകാം
എം.ഫാം കോഴ്സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു.www.cee.kerala.gov.in ലൂടെ ഓപ്ഷനുകൾ ഓൺലൈനായി നൽകാം. ഓപ്ഷൻ നൽകുന്നതിന് വെബ്സൈറ്റിലെ ‘M.Pharm 2024-Candidate Portal’ ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പരും പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചതിനുശേഷം ‘Option Registration’ എന്ന മെനു ക്ലിക്ക് ചെയ്ത് 29ന് രാവിലെ 11വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in.
ഓപ്പൺ യൂണിവേഴ്സിറ്റി:
യു.ജി, പി.ജി പരീക്ഷകൾ മാറ്റി
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ യു.ജി, പി.ജി (നവംബർ- ഡിസംബർ 2024 എൻഡ് സെമസ്റ്റർ പരീക്ഷകൾ) മാറ്റിവച്ചു. പഠിതാക്കളുടെ നിവേദനം പരിഗണിച്ചാണ് തീരുമാനമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഈമാസം 5, 15 തീയതികളിൽ പുറപ്പെടുവിച്ച സർവകലാശാലാ വിജ്ഞാപന പ്രകാരമുള്ള പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ പഠിതാക്കൾ പൂർത്തിയാക്കണം. അന്വേഷണങ്ങൾക്ക് e23@sgou.ac.in, 9188920013, 9188920014.
ജർമ്മനിയിൽനഴ്സുമാർ.
നോർക്കയിൽ സ്പോട്ട് രജിസ്ട്രേഷൻ
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിലെ നഴ്സിംഗ് ഹോമുകളിലെ നഴ്സ് തസ്തികയിലേക്കുളള സ്പെഷ്യൽ റിക്രൂട്ട്മെന്റിലേയ്ക്ക് നേരത്തേ അപേക്ഷനൽകാൻ കഴിയാത്തവർക്ക് ഒഴിവുളള സ്ലോട്ടുകളിലേക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. നഴ്സിംഗിൽ ബി.എസ് സി /പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും വേണം.
വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണന. പ്രായപരിധി 38 വയസ്. അഭിമുഖം നവംബർ 13 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org സന്ദർശിക്കുക.