
കറാച്ചി : പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ ചാവേർ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. 5 പേർക്ക് പരിക്കേറ്റു. മിർ അലി നഗരത്തിന് സമീപമുള്ള സുരക്ഷാ ചെക്ക്‌പോയിന്റിലായിരുന്നു സംഭവം. മോട്ടോർബൈക്ക് റിക്ഷയുടെ പിറകിലിരുന്ന അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ നാല് പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. 'അസവദ് ഉൽ-ഹാർബ്" എന്ന തീവ്രവാദ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.