
ഗുവാഹത്തി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 5-0ത്തിന് ജംഷഡ്‌പൂരിനെ തകർത്തു. ആജാരെയും പ്രദീപ് ഗോഗോയും ഇരട്ടഗോൾ നേടിയ മത്സരത്തിൽ നിക്സൺ നോർത്ത് ഈസ്റ്റിനായി ഒരു ഗോൾ നേടി. രണ്ടാംസ്ഥാനത്തുള്ള ജംഷഡ്‌പൂരിന്റെ വിജയക്കുതിപ്പിന് തടയിട്ട നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തെത്തി.
ഹൈദരാബാദിന് ആദ്യ ജയം
ഇന്നലത്തെ രണ്ടാം മത്സരത്തിൽ മുഹമ്മദൻസ് സ്പോർട്ടിംഗിനെ 4-0ത്തിന് കീഴടക്കി ഹൈദരാബാദ് സീസണിലെ ആദ്യ ജയം നേടി.മിരാൻഡ രണ്ടും സ്റ്റെഫാൻ സാപിക്,പരാഗ് ശ്രിവാസ് എന്നിവർ ഓരോഗോൾ വീതവും നേടി.
സിറ്റിക്ക് ജയം,
ഒന്നാമത്
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സതാംപ്‌ടണെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തി.ഏർലിംഗ് ഹാളണ്ടാണ് ഗോൾ സ്കോറർയ