തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് പാച്ചല്ലൂർ സുകുമാരൻ സ്മാരക വഞ്ചിനാട് കലാവേദി ഇന്ന് രാവിലെ 8.30 ന് മാനവീയം വീഥിയിലെ വയലാർ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. കാവ്യാർച്ചനയും അനുസ്മരണ സമ്മേളനവും ഡോ. ഇന്ദ്ര ബാബു ഉദ്ഘാടനം ചെയ്യും.ഡോ. രാജാ വാര്യർ,സുനിൽ പാച്ചല്ലൂർ, കൗൺസിലർമാരായ പി.കെ.ഗോപകുമാർ, സുജാ ദേവി,കവികളായ ഗിരീഷ് പുലിയൂർ, ശ്രീകുമാർ മുഖത്തല, വിനോദ് വൈശാഖി, അജിത് പാവം കോട്, പ്രൊഫ.ടി.ഗിരിജ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, സിന്ധു വാസുദേവ് തുടങ്ങിയവർ പങ്കെടുക്കും.